Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്ക് എത്ര ചങ്കുണ്ടെങ്കിലും ഇന്ധന സെസ് പിൻവലിപ്പിക്കും, മന്ത്രിമാരെ തടയും: പികെ ഫിറോസ്

സെക്രട്ടേറിയേറ്റ് മാർച്ചിലെ പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് സമ്മതിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

PK Firoz says youth league will pressurise govt to back out from fuel cess kgn
Author
First Published Feb 8, 2023, 6:53 PM IST

തിരുവനന്തപുരം: ബജറ്റിലെ ഇന്ധന സെസ് വിഷയത്തിൽ ആഴ്ച്ചകൾ നീളുന്ന കളക്ട്രേറ്റ് മാർച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. ഇരട്ടച്ചങ്കല്ല എത്ര ചങ്ക് മുഖ്യമന്ത്രിക്കുണ്ടെങ്കിലും വർധിപ്പിച്ച സെസ് പിൻവലിക്കേണ്ടി വരും. അത് വരെ സമരം തുടരും. മന്ത്രിമാരെ വഴിയിൽ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെക്രട്ടേറിയേറ്റ് മാർച്ചിലെ പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് സമ്മതിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആശുപത്രിയിൽ വെച്ച് പോലീസ് ഭീഷണിപ്പെടുത്തി. ഡിസ്ചാർജ് ചെയ്യുന്നവരെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന് കമ്മീഷണർ പറഞ്ഞു. പോലീസുകാർക്ക് മുകളിൽ ഏമാൻമാർ പലരുണ്ടാവും. ഞങ്ങൾക്ക് മുകളിൽ പടച്ച തമ്പുരാൻ മാത്രമേയുള്ളൂ. അത് ഭരണകൂടം ഓർക്കണമെന്ന് പികെ ഫിറോസ് പറഞ്ഞു.

ആശുപത്രിയിലെത്തിച്ചവർക്ക് പരിക്കില്ലെന്ന് എഴുതാൻ ഡോക്ടർമാരോട് പറഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. പുത്തൻപാലം രാജേഷിനേയും ഓം പ്രകാശിനെയും പോലുള്ള ഗുണ്ടകളെ പോലീസ് സംരക്ഷിക്കുകയാണ്. യുവജനങ്ങൾക്കായി പോരാടിയ യൂത്ത് ലീഗ് ജയിലിലും യുവജന കമ്മീഷൻ അധ്യക്ഷ റിസോർട്ടിലും കഴിയുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Follow Us:
Download App:
  • android
  • ios