പാലക്കാട്‌ ജില്ലയിൽ യുഡിഎഫ് സീറ്റുകൾ വർദ്ധിക്കുമെന്നും ഒറ്റപ്പാലത്തെ സിപിഎം വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും പി കെ ശശി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. സിപിഎം വിട്ടവരും സിപിഎമ്മിനുള്ളിൽ പാർട്ടിയുടെ തെറ്റായ നിലപാടുകളോട് അമർഷമുള്ളവരും ഈ തെരഞ്ഞെടുപ്പിൽ നിർണായക ഘടകമാകുമെന്നും പി കെ ശശി പറയുന്നു.

പാലക്കാട്‌: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശശി. പാലക്കാട്‌ ജില്ലയിൽ യുഡിഎഫ് സീറ്റുകൾ വർദ്ധിക്കുമെന്നും ഒറ്റപ്പാലത്തെ സിപിഎം വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും പി കെ ശശി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. സിപിഎം വിട്ടവരും സിപിഎമ്മിനുള്ളിൽ പാർട്ടിയുടെ തെറ്റായ നിലപാടുകളോട് അമർഷമുള്ളവരും ഈ തെരഞ്ഞെടുപ്പിൽ നിർണായക ഘടകമാകും. പാലക്കാട്ടെ അഞ്ച് സീറ്റുകളിൽ ഇത് പ്രതിഫലിക്കുമെന്നും പി കെ ശശി പറയുന്നു. മുഖ്യമന്ത്രി ആരാകുമെന്ന് കോൺഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി വി അൻവർ ഫോണിൽ വിളിച്ചിരുന്നു. അൻവറിന്റെ കൂട്ടായ്മയിലേക്ക് പോകുന്നതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും സി പി ജോണുമായി ചേർന്ന് പ്രവർത്തിക്കുന്നത് ആലോചിക്കുമെന്നും ശശി കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player