കണ്ണൂര്‍: കണ്ണൂരിൽ ഓണത്തിന് റേഷൻകട വഴി വിതരണം ചെയ്ത ശർക്കരയിൽ നിന്ന് പ്ലാസ്റ്റിക് കപ്പും പേപ്പറും കിട്ടി. നീർവേലി സ്വദേശി ഓമനക്ക് ലഭിച്ച ഓണക്കിറ്റിലെ ശർക്കര ഉരുക്കിയപ്പോഴാണ് മാലിന്യം കിട്ടിയത്. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഓണക്കിറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം പാചകം ചെയ്യാനായി ഉരുക്കിയപ്പോഴാണ് കപ്പും പേപ്പറും കണ്ടത്. സർക്കാർ വിതരണം ചെയ്ത ഓണക്കിറ്റിനെ കുറിച്ച് വ്യാപകമായ ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

Also Read: ശര്‍ക്കര വിവാദം കൊഴുക്കുന്നു; ഏഴ് വിതരണക്കാര്‍ നല്‍കിയ 65 ലക്ഷം കിലോ ശര്‍ക്കരയ്ക്ക് ഗുണനിലവാരമില്ല

നേരത്തെ, കോഴിക്കോട് നടുവണ്ണൂരില്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശർക്കരയിൽ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ് ലഭിച്ചിരുന്നു. ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയിലാണ് പാക്കറ്റ് ലഭിച്ചത്. ഓണക്കിറ്റിൽ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വിതരണം ചെയ്തെന്ന് തെളിഞ്ഞിട്ടും കമ്പനികൾക്കെതിരെ സപ്ലൈക്കോ നടപടിയെടുത്തിട്ടില്ല. വിതരണക്കാരെ ഉടൻ കരിമ്പട്ടികയിൽ പെടുത്താനും, പിഴ ഈടാക്കാനും വ്യവസ്ഥ ഉള്ളപ്പോഴാണ് നടപടിയെടുക്കുന്നതിൽ കാലതാമസം. 

Also Read: കോഴിക്കോട് ഓണക്കിറ്റിലെ ശർക്കരയിൽ നിരോധിത പുകയില ഉൽപന്നം
Also Read: ഓണക്കിറ്റ് വിവാദം തുടരുന്നു; 35 കമ്പനികൾ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര എത്തിച്ചു, നടപടികൾ തുടങ്ങാതെ സപ്ലൈക്കോ