കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി കോടതി തള്ളി. ഹർജി വിചാരണയ്ക്ക് പോലും എടുക്കാതെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി തള്ളിയത്

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി കോടതി തള്ളി. ഹർജി വിചാരണയ്ക്ക് പോലും എടുക്കാതെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി തള്ളിയത്. സിപിഐ നേതാവ് മുരുകേഷ് ആയിരുന്നു പരാതിക്കാരൻ. ശ്രീനാദേവിയുടെ തമാസസ്ഥലവും റേഷൻ കാർഡുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. എന്നാൽ ഇതേപരാതി വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സമയത്ത് ഹർജിക്കാരൻ ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് ഓഫീസർ അത് തള്ളിയതാണെന്നും കോടതി നിരീക്ഷിച്ചു. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.

YouTube video player