ഏപ്രിൽ 27ന് പോത്തൻകോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതായി ഹർജിക്കാരൻ ആരോപിക്കുന്നു.   

തിരുവനന്തപുരം: ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഏപ്രിൽ 27ന് പോത്തൻകോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതായി ഹർജിക്കാരൻ ആരോപിക്കുന്നു. തിരുവനന്തപുരം സ്വദേശി അഡ്വക്കേറ്റ് എം മുനീർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ലോക്ക് ഡൗൺ മാർഗനിർദേശം ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നൽകിയിട്ടും കേസെടുക്കാത്തതിൽ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഹൈക്കോടതിയിൽ ഹ‍ര്‍ജി.

റെഡ് സോണായ കണ്ണൂരിൽ ആളുകൾ കൂട്ടത്തോടെ റോഡിൽ, കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ്