ലഹരിക്കെതിരായ പോരാട്ടം ഏറ്റെടുത്ത് വാര്‍ത്തകള്‍ നൽകിയതിൽ ഏഷ്യാനെറ്റ് ന്യൂസിന് ഹൈക്കോടതിയുടെ അഭിനന്ദനം. ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയുള്ള വിധിയിലാണ് ഹൈക്കോടതി ലഹരിക്കെതിരെ ചാനൽ ഏറ്റെടുത്ത ഉത്തരവാദിത്വത്തെ അഭിനന്ദിച്ചത്.
കൊച്ചി: ലഹരിക്കെതിരായ പോരാട്ടം ഏറ്റെടുത്ത് വാര്‍ത്തകള്‍ നൽകിയതിൽ ഏഷ്യാനെറ്റ് ന്യൂസിന് ഹൈക്കോടതിയുടെ അഭിനന്ദനം. ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയുള്ള വിധിയിലാണ് ഹൈക്കോടതി ലഹരിക്കെതിരെ ചാനൽ ഏറ്റെടുത്ത ഉത്തരവാദിത്വത്തെ അഭിനന്ദിച്ചത്. ലഹരി വ്യാപനത്തെക്കുറിച്ച് ഇത്തരമൊരു വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസ് അഭിനന്ദനം അർഹിക്കുന്നുവെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദ്റുദ്ദീൻ ഉത്തരവിൽ പറഞ്ഞു.
പൊലീസ് ആരോപിച്ച ഒരു കുറ്റകൃത്യങ്ങളും ചെയ്തതായി തെളിവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികളായ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകർക്കെതിരെ തെളിവിന്‍റെ കണിക പോലും കൊണ്ടുവരാൻ സംസ്ഥാന പൊലീസിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ലഹരിവിരുദ്ധ പ്രവർത്തനം ഏറ്റെടുത്ത് വാർത്ത നൽകിയതിൽ ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിക്കുകയാണ്. ലഹരി വ്യാപനം കുട്ടികൾക്കിടയിലും സമൂഹത്തിനിടയിലും തടയുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പ്രൊത്സാഹനം അർഹിക്കുന്നുണ്ട്. അത്തരം ഉത്തരവാദിത്തമാണ് ഏഷ്യാനെറ്റ് ന്യൂസ് ഏറ്റെടുത്ത് പൂർത്തിയാക്കിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി; വാർത്താ പരമ്പര സദുദ്ദേശത്തോടെയെന്ന് ഹൈക്കോടതി

