തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറിനെതിരെയാണ് പോക്സോ കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. 

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പേരൂർക്കട പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് പരാതി. എസ്ഐ ഇപ്പോള്‍ ഒളിവിലാണ്.