Asianet News MalayalamAsianet News Malayalam

വിട്ടയച്ചെങ്കിലും രാത്രിയോടെ കസ്റ്റഡിയിലെടുത്തു; അബ്ദുള്‍ ഖാദര്‍ റഹീമിനെ വീണ്ടും ചോദ്യംചെയ്യുന്നു

തമിഴ്‍നാട് പൊലീസ് ഇന്നലെ പിടികൂടിയ മതിലകം സ്വദേശി സിദ്ദിഖുമായുള്ള ബന്ധമാണ് ചോദിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച  പുലർച്ചെ രണ്ടിന് എന്തിനാണ് സിദ്ദിഖുമായി സംസാരിച്ചതെന്നാണ് റഹീമിനോട് ചോദിക്കുന്നത്. 

police again question abdul kader rahim
Author
Kochi, First Published Aug 26, 2019, 12:26 PM IST

കൊച്ചി: അബ്ദുള്‍ ഖാദര്‍ റഹീമിനെ വീണ്ടും ചോദ്യംചെയ്യുന്നു. തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുള്‍ ഖാദർ റഹീമിനെ 24 മണിക്കൂര്‍ ചോദ്യംചെയ്തതിന് ശേഷം ഇന്നലെ വിട്ടയച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ രാത്രി റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് രാത്രി നഗരത്തിലെ ലോഡ്‍ജില്‍ താമസിപ്പിച്ച് ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

തമിഴ്‍നാട് പൊലീസ് ഇന്നലെ പിടികൂടിയ മതിലകം സ്വദേശി സിദ്ദിഖുമായുള്ള ബന്ധമാണ് ചോദിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച  പുലർച്ചെ രണ്ടിന് എന്തിനാണ് സിദ്ദിഖുമായി സംസാരിച്ചതെന്നാണ് റഹീമിനോട് ചോദിക്കുന്നത്. സിദ്ദിഖിനെ ബഹ്റിനിൽ വച്ച് അറിയാമൊന്നും മറ്റൊരു ബന്ധവുമില്ലെന്നാണ് റഹീമിന്‍റെ മൊഴി. 

ശനിയാഴ്ച സിജെഎം കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് അബ്ദുൾ ഖാദർ റഹീമിനെ കൊച്ചി പൊലീസ്  കസ്റ്റഡിയിലെടുത്തത്. തനിക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് അഖ്ദുൾ ഖാദർ റഹീം അന്വേഷണ സംഘത്തോട് ആവർത്തിച്ചിരുന്നു. ശ്രീലങ്കയിലോ പാകിസ്ഥാനിലോ പോയിട്ടില്ലെന്നും ലഷ്കർ കമാൻഡർ എന്ന് കേന്ദ്ര ഏജൻസികൾ പറയുന്ന അബു ഇല്യാസിനെ പരിചയമില്ലെന്നും റഹീം പൊലീസിനോട് ആവര്‍ത്തിച്ചിരുന്നു. ഇന്ത്യയിലേക്ക് പോരും മുമ്പ് ബഹ്റിന്‍ പൊലീസ് ചോദ്യം ചെയ്തിരുന്നതായും ഇയാൾ പൊലീസിനെ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios