Asianet News MalayalamAsianet News Malayalam

എംബിബിഎസ് സീറ്റ് തട്ടിപ്പ്; ബിനു ചാക്കോ അറസ്റ്റില്‍

കോട്ടയം വെസ്റ്റ് പൊലീസ് പാലായില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

police arrested binu chacko on mbbs fraud case
Author
Kollam, First Published Nov 3, 2020, 6:05 PM IST

കൊല്ലം: എംബിബിഎസ് സീറ്റ് തട്ടിപ്പ് കേസില്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റില്‍. കൊല്ലം സ്വദേശി നൗഷാദിന്  സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. മൂന്നുമാസം മുൻപാണ് തൃശ്ശൂര്‍ അമല മെഡിക്കൽ കോളജിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബിനു ചാക്കോ പണം തട്ടിയെടുത്തത്.

സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് രണ്ടുലക്ഷം രൂപ മടക്കി നൽകി.കോട്ടയം വെസ്റ്റ് പൊലീസ് എറണാകുളത്തു  നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കൂടുതൽ പേരിൽ നിന്നും ഇയാൾ സീറ്റ് വാഗ്ദാനം ചെയ്ത് പണം  തട്ടിയെടുത്തതായാണ് പൊലീസ്  പ്രാഥമികമായി നൽകുന്ന വിവരം. ഒരു മാസം മുൻപ് ആണ് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Follow Us:
Download App:
  • android
  • ios