കൊച്ചി: കൊച്ചി മുനമ്പത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്ത എട്ടംഗ ക്വട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയായ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്താനാണ് തമിഴ്‍നാട്ടില്‍ നിന്നുള്ള ക്വട്ടേഷൻ സംഘം എത്തിയത്. ആലുവ സ്വദേശിയായ ലിയാഖത്ത് ആണ് ക്വട്ടേഷന്‍ നല്‍കിയത്.  30 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. മുന്‍കൂറായി മൂന്ന് ലക്ഷം രൂപയും നല്‍കിയിരുന്നു. 

ക്വട്ടേഷന്‍ സംഘം ഒരാഴ്‍ചയായി മുനമ്പത്തെ ഹോംസ്റ്റേയില്‍ കഴിയുകയായിരുന്നു. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ആലുവ റൂറല്‍ എസ് പി, കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ  തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. ഇന്നലെയാണ് സംഘത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.