തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍.  ഷമീർ, വിബിൻ എന്നീ നഴ്സുമാരാണ് അറസ്റ്റിലായത്. രോഗിക്കായി ബന്ധുക്കൾ വാങ്ങി നൽകിയ 10000 ത്തില്‍ അധികം രൂപയുടെ മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ നല്‍കിയാണ് നഴ്സുമാര്‍ പണം തട്ടിയെടുത്തത്. മെഡിക്കൽ കൊളജ് എസ് ഐ ശ്രീകാന്തിന്‍റെ നേതൃത്വത്തിലാണ് നഴ്സുമാരുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു.