കോഴിക്കോട്; പയ്യോളിയില്‍ ക്വാറന്റൈന്‍ ലംഘിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇരിങ്ങത്ത് പാറക്കണ്ടി റഫീക്കിനെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്. വിദേശത്ത് നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്ന സുഹൃത്തിനെ റഫീക്ക് സന്ദര്‍ച്ചിരുന്നു. വിവരം ലഭിച്ചതിനെ  തുടര്‍ന്നു റഫീക്കിനോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ ക്വാറന്റൈനില്‍ പോകാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.