തിരുവനന്തപുരം: തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സരിത എസ് നായർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെന്നാണ് കേസ്. ഇടനിലക്കാരായി പ്രവർത്തിച്ച രതീഷ്, ഷിജു എന്നിവരും കേസിൽ പ്രതികളാണ്. നെയ്യാറ്റിൻകര സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.