പിഎസ്സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷയില്‍ ആള്‍മാറാട്ടം. തിങ്കളാഴ്ച ഡവിഎച്ച്എസ്എസില്‍ നടന്ന പരീക്ഷയിലായിരുന്നു നാടകീയ സംഭവങ്ങള്‍.
മാരാരിക്കുളം: പിഎസ്‍സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷയില്‍ ആള്‍മാറാട്ടം. തിങ്കളാഴ്ച ഡവിഎച്ച്എസ്എസില്‍ നടന്ന പരീക്ഷയിലായിരുന്നു നാടകീയ സംഭവങ്ങള്‍.
രാവിലെ രേഖകളുടെ പരിശോധന നടന്ന ശേഷം ആദ്യം നടന്ന നൂറ് മീറ്റര്‍ ഓട്ടത്തിന് ശരത്തിന് പകരം മറ്റൊരാള്‍ ഓടി യോഗ്യത നേടി. പിന്നീട് ഹൈജമ്പിന് എത്തിയപ്പോള്‍ ഗ്രൗണ്ടിലുണ്ടായിരുന്ന പിഎസ്സി ജീവനക്കാരിക്ക് സംശയം തോന്നി. പെട്ടെന്ന് ഫോട്ടോ പരിശോധിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥിയെ വിളിക്കുകയായിരുന്നു.
ശരത്തിന് പകരമെത്തിയ ആള്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സ്കൂളിന്‍റെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു. സംഭവം തിരിച്ചറിഞ്ഞ ഉദ്യോഗാര്‍ത്ഥി ശരത്തും രക്ഷപ്പെട്ടു.ആള്‍മാറാട്ടത്തിന് ശ്രമിച്ച കരുനാഗപ്പള്ളി സ്വദേശിയായ ശരത്തിനെതിരെ നടപടിയെടുക്കാന്‍ ആലപ്പുഴ ജില്ലാ പിഎസ്‍സി ഓഫീസ് പരീക്ഷാ കമ്മീഷണര്‍ക്ക് ശുപാര്‍ശ ചെയ്തു.
