കണ്ണൂർ നടാലിലെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴി എടുക്കുന്നത്. 

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മൊഴിയെടുക്കുന്നു. കണ്ണൂർ നടാലിലെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴി എടുക്കുന്നത്. എൻ എം വിജയന്‍റെ ആത്മഹത്യാ കേസില്‍ വയനാട് ഡിസിസി ഓഫീസിൽ നേരത്തെ പൊലീസ് പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. വിജയൻ കെപിസിസി അധ്യക്ഷന് എഴുതിയ കത്തിലെ വിവരങ്ങളാണ് ചോദിച്ചത്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനില്ലെന്നും ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫ് പ്രതികരിച്ചു.

തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി; ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലടക്കം പരിശോധന

YouTube video player