തിരുവനന്തപുരം: കേരള സന്ദർശനത്തിന് എത്തിയ വിദേശ വനിതയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജിതം. മാർച്ച് ഏഴിന് തിരുവനന്തപുരത്തെത്തിയ ജർമൻ സ്വദേശി ലിസ വെയ്സിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജർമ്മൻ കോൺസുലേറ്റ് ‍ഡിജിപിക്ക് കത്ത് അയച്ചു. ലിസയുടെ അമ്മയുടെ പരാതിയിലാണ് ജർമൻ കോൺസുലേറ്റിന്റെ നടപടി. 

സംഭവത്തിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അമൃതപുരിയിൽ പോകാനുള്ള വിലാസമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന യുഎസ് പൗരൻ മുഹമ്മദലി നാട്ടിലേക്ക് മടങ്ങിയെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ ലിസ അമൃതപുരിയിലേക്ക് പോയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സുഹൃത്ത് മുഹമ്മദലിയുമായി സംസാരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.