സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ആളൂർ ആനത്തടം സ്വദേശികളായ ജൂവിൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

തൃശൂർ: പൊലീസ് ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ആളൂർ ആനത്തടം സ്വദേശികളായ ജൂവിൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. തൃശൂർ ആളൂരിൽ വൈകുന്നേരമായിരുന്നു അപകടം. പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡ് സഞ്ചരിച്ചിരുന്ന ജീപ്പ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

YouTube video player