Asianet News MalayalamAsianet News Malayalam

എസ്ഐയെ തെരുവുപട്ടിയെപ്പോലെ തല്ലും, കാലു തല്ലിയൊടിക്കുമെന്നും എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി,കേസെടുക്കാതെ പൊലീസ്

പ്രസംഗം പരിശോധിച്ചശേഷം നടപടിയെന്നാണ് പൊലീസ് അറിയിക്കുന്നത്. എസ്എഫ്ഐയ്ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിലായിരുന്നു ഹസ്സന്‍ മുബാറക്കിന്‍റെ പ്രകോപന പ്രസംഗം

police not taking case against SFI leader for threat against SI
Author
First Published Dec 24, 2023, 1:57 PM IST

തൃശ്ശൂര്‍; ചാലക്കുടി എസ്ഐയുടെ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്രസംഗം നടത്തിയ എസ്എഫ്ഐ നേതാവ് ഹസ്സന്‍ മുബാറക്കിനെതിരെ കേസെടുക്കാതെ പൊലീസ്. പ്രസംഗം പരിശോധിച്ചശേഷം നടപടിയെന്നാണ് പൊലീസ് അറിയിക്കുന്നത്. എസ്എഫ്ഐയ്ക്കെതിരായ പൊലീസ് നടപടിയില് പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിലായിരുന്നു ഹസ്സന്‍ മുബാറക്കിന്‍റെ പ്രകോപന പ്രസംഗം. അതിനിടെ പൊലീസ് ജീപ്പ് തകര്ർത്ത സംഭവത്തിലെ മുഖ്യ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ  നിധിന്‍ പുല്ലനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ മറ്റ് അഞ്ച് പ്രതികളെ കോടതി റിമാന്‍റ് ചെയ്തിരുന്നു. പൊതുമുതൽ നശിപ്പിച്ചവരെ രക്ഷപ്പെടുത്താൻ സഹായിച്ചുവെന്ന കുറ്റത്തിന് ചാലക്കുടി സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എസ്. അശോകനടക്കം 15ഓളം സി.പി.എം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പൊലീസ് ജീപ്പ് തകർത്ത് ഡിവൈഎഫ്ഐ നേതാവ്; അറസ്റ്റ് സിപിഎം തടഞ്ഞു, ബലം പ്രയോ​ഗിച്ച് കസ്റ്റഡി, പ്രതി ചാടിപ്പോയി

 ചാലക്കുടി എസ്ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ; ജീപ്പ് തകര്‍ത്ത നിധിൻ പുല്ലൻ പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios