റിഫ്ലക്ടര്‍ ജാക്കറ്റ് ആവശ്യപ്പെട്ട് എസ് പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ച പൊലീസുകാരന് നേരെ അസഭ്യം പറഞ്ഞെന്ന് പരാതി.

കൊച്ചി: ട്രാഫിക് ഡ്യൂട്ടിയില്‍ നില്‍ക്കാന്‍റിഫ്ലക്ടര്‍ ജാക്കറ്റ് ആവശ്യപ്പെട്ട് എസ് പിയുടെ ക്യാമ്പ് ഓഫിസിലേക്ക് വിളിച്ച പൊലീസുകാരന് നേരെ അസഭ്യം പറഞ്ഞെന്ന് പരാതി. എറണാകുളം റൂറല്‍ എസ് പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ച ഉദ്യോഗസ്ഥനാണ് മോശം അനുഭവം ഉണ്ടായത്. ഫോണിലൂടെ നേരിട്ട അപമാനത്തെ കുറിച്ച് വ്യക്തമാക്കി പൊലീസുകാരന്‍ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട ഫോൺ സംഭാഷണം പുറത്തായതോടെ എസ്പി അന്വേഷണം പ്രഖ്യാപിച്ചു

വിവാദ ഫോണ്‍ സംഭാഷണം ഇങ്ങനെ....

പൊലീസുകാരന്‍: ഹലോ എസ് പി ഓഫീസ് ആലുവ

എസ് പി ഓഫീസ് : സാറെ എന്‍റെ പേര് സിപിഒ 15129 വിശാഖ്

പൊലീസുകാരന്‍ : ഹലോ

എസ് പി ഓഫീസ് : പറഞ്ഞോളൂ

പൊലീസുകാരന്‍: സാറെ ഞാന് പെരുമ്പാവൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ അറ്റാച്ച് ചെയ്ത് ഇപ്പോ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരനാണ്. സാറെ ഞങ്ങള്‍ മൂന്ന് പേരാണ് അറ്റാച്ചായി അവിടെ പോയത്. ഒരാള്‍ക്ക് റിഫ്ലക്ടര്‍ ജാക്കറ്റ് കിട്ടിയിട്ടില്ല. അവിടെ റിഫ്ളക്ടര്‍ ഇല്ലാണ്ട് ഡ്യൂട്ടിയെടുക്കാന്‍ നിവൃത്തിയില്ല. ട്രാഫിക് സ്റ്റേഷനില്‍ ചോദിച്ചപ്പോ അവിടെ സാധനമില്ല. ഉണ്ടായിരുന്ന രണ്ടെണ്ണം ഞങ്ങള്‍ രണ്ട് പേര്‍ക്ക് കൊടുത്തു. എനിക്കാണ് കിട്ടാത്തത്. ട്രാഫിക് സ്റ്റേഷനില്‍ ഇല്ലാത്ത കൊണ്ടാണ്. ഉളള റെയിന്‍കോട്ട് ഒക്കെ ഞങ്ങള്‍ക്ക് തന്നു. അപ്പൊ എസ് പി ഓഫീസില്‍ വിളിച്ചു പറയാം എന്നു കരുതി. ഇന്ന് ഡ്യൂട്ടിക്ക് കയറാന്‍ ജാക്കറ്റ് വേണം. അതിനുള്ള നടപടി ചെയ്യണം.

എസ് പി ഓഫീസ്: അത് ട്രാഫിക് സ്റ്റേഷനില്‍ വിളിച്ചു പറയൂ

പൊലീസുകാരന്‍: സാറെ ട്രാഫിക് സ്റ്റേഷനില്‍ ഇല്ല. അപ്പപ്പൊ പിന്നെ ഇതിന്‍റെ എല്ലാം എസ് പിയല്ലേ.

എസ് പി ഓഫീസ് : എടോ പറയുന്നത് അങ്ങോട് കേള്‍ക്കടോ. എസ് പി അവിടെ കൊണ്ടുവന്ന് ഇയാള്‍ക്ക് ജാക്കറ്റ് തരുമോ. താങ്കള്‍ ഒരു പൊലീസുകാരനല്ലേ.

പൊലീസുകാരന്‍: സാറെ ഇത് അതിന്‍റെ അതോറിറ്റിയില്‍ അല്ലേ പറയേണ്ടത്.

എസ് പി. ഓഫീസ്: എടോ അങ്ങോട്ട് പറയുന്നത് ഒന്ന് മനസിലാക്കടോ

എസ് പി. ഓഫീസ് : ഏത് തെണ്ടിയാ വിളിക്കണേ

പൊലീസുകാരന്‍: ഏത് തെണ്ടിയാ വിളിക്കണേന്നോ. അത് ഞാനിപ്പോ കേട്ടല്ലോ അതെന്ത് വര്‍ത്തമാനാ പറഞ്ഞേ. ഏത് തെണ്ടിയാ വിളിക്കണേന്ന്. അങ്ങനെയാണോ എസ് പി ഓഫീസിലേക്ക് വിളിക്കുമ്പോ നിങ്ങൾ സംസാരിക്കണത്. എന്ത് വര്‍ത്തമാനമാണ് നിങ്ങളിങ്ങോട്ട് പറയുന്നത്.

എസ് പി. ഓഫീസ്: നിങ്ങളങ്ങോട്ട് പറയുന്നത് കേള്‍ക്കൂ സാറെ

പൊലീസുകാരന്‍: സാറേന്നോ. ഇത്രേം നേരെ എടോ എടോന്നാണല്ലോ വിളിച്ചത്.

എസ് പി. ഓഫീസ്: ഫോണ്‍ വെച്ചിട്ട് പോടാ.നീ എന്തിനാടാ ഇത് കേള്‍ക്കുന്നേ