വയനാട് ഡിസിസിയിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. നീതിപൂർവ്വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസി ബാലകൃഷ്ണൻ പ്രതികരിച്ചു

കൽപ്പറ്റ: എൻ എം വിജയന്റെ ആത്മഹത്യയിൽ പ്രേരണ കേസ് ചുമത്തപ്പെട്ട എംഎൽഎ ഐസി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൽപ്പറ്റ പുത്തൂർവയലിലെ ജില്ലാ ഹെഡ്ക്വാർട്ടർ ക്യാമ്പിലാണ് ചോദ്യം ചെയ്യൽ. ഇന്നുമുതൽ മൂന്നുദിവസം തുടർച്ചയായി എംഎൽഎയെ ചോദ്യം ചെയ്യാമെന്നാണ് കോടതി നിർദ്ദേശം. ചോദ്യം ചെയ്യലിനൊടുവിൽ ഐസി ബാലകൃഷ്ണനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യാനാണ് സാധ്യത. എന്നാൽ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ആൾ ജാമ്യത്തിൽ വിട്ടയയ്ക്കും. കഴിഞ്ഞ മൂന്നുദിവസം ഡിസിസി പ്രസിഡൻറ് എൻ ഡി അപ്പച്ചനെയും മുൻ ട്രഷറർ കെ കെ ഗോപിനാഥനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. വയനാട് ഡിസിസിയിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. നീതിപൂർവ്വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസി ബാലകൃഷ്ണൻ പ്രതികരിച്ചു.

Asianet News Live