ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി.ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹർത്താൽ നടത്തുന്നവർക്കെന്നും പൊലീസ്.
ഇടുക്കി: അരിക്കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ ഇന്ന് നടത്തുന്ന ജനകീയ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ്. ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി.ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹർത്താൽ നടത്തുന്നവർക്കെന്നും നൊട്ടീസില്‍ പറയുന്നു. ഹൈക്കോടതി നിർദേശ പ്രകാരം ഏഴു ദിവസം മുൻപ് നോട്ടിസ് നൽകണം എന്ന് നിർദേശം ഉണ്ട്. ഇത് പാലിക്കാതെ ഹർത്താൽ നടത്തുന്നത് നിയമ വിരുദ്ധമെന്നാണ് നോട്ടീസില്‍ പറയുന്നത്.അതേ സമയം ഹര്‍ത്താല്‍ അനുകൂലികള്‍ ചിന്നക്കനാലിലും പെരിയ കനാലിലും ബോഡി മെട്ടിലും ദേശീയപാത ഉപരോധിക്കുകയാണ്.
ഇടുക്കിയി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങളെ തുടർന്നാണ് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ പത്ത് പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ നടത്തുന്നത്.. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ മയക്ക് വെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം. അഞ്ചാം തിയതി കേസ് പരിഗണിക്കുന്ന കോടതി ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക. അതു വരെ ദൗത്യ സംഘവും കുങ്കിയാനകളും ഇടുക്കിയിൽ തുടരും. ആനയെ പിടികൂടി മാറ്റേണ്ട ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാകും സർക്കാരിൻ്റെ ശ്രമം.
ഇടുക്കിയിലെ ഹർത്താൽ; 3 പഞ്ചായത്തുകളെ ഒഴിവാക്കി; തീരുമാനം വിദ്യാർത്ഥികളുടെ പരീക്ഷ പരിഗണിച്ച്

