ചെറുപുഴ മുൻ പഞ്ചായത്ത് പ്രസിഡണ്ട് റോഷി ജോസിനെതിരെയാണ് കേസെടുത്തത്. എൽഡിഎഫ് പ്രവർത്തകരായ സ്ത്രീകൾക്കെതിരെയായിരുന്നു അധിക്ഷേപ പരാമർശം. 

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കോൺഗ്രസ് നേതാവിനെതിരെ സ്ത്രീവിരുദ്ധ പരാമർശത്തിന് പൊലീസ് കേസെടുത്തു. ചെറുപുഴ മുൻ പഞ്ചായത്ത് പ്രസിഡണ്ട് റോഷി ജോസിനെതിരെയാണ് കേസെടുത്തത്. എൽഡിഎഫ് പ്രവർത്തകരായ സ്ത്രീകൾക്കെതിരെയായിരുന്നു അധിക്ഷേപ പരാമർശം. 

ഇക്കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയിലായിരുന്നു കോൺഗ്രസ് നേതാവിന്‍റെ സ്ത്രീവിരുദ്ധ പരാമർശം. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് റോഷി ജോസിനെതിരെ പൊലീസ് കേസെടുത്തത്.

Also Read: ഓപ്പറേഷന്‍ സക്സസ്! വില കോടികള്‍; കടല്‍ വഴി കടത്താന്‍ ശ്രമം, പിടികൂടിയത് 50 കിലോ കഞ്ചാവ്, നാലുപേ‍ർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്