Asianet News MalayalamAsianet News Malayalam

സുരേന്ദ്രൻ-സികെ ജാനു കോഴക്കേസ്: ബിജെപി സംഘടന ജനറൽ സെക്രട്ടറിയെ ഇന്ന് ചോദ്യംചെയ്യും

കോഴ ആരോപണവുമായി ബന്ധപ്പെട്ട്  ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം ഗണേശനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. 

police to question bjp leader m ganesh in k surendran ck janu bribe case
Author
Kalpetta, First Published Jul 9, 2021, 9:57 AM IST

കൽപ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സികെ ജാനുവിനുമെതിരെയുള്ള കോഴ ആരോപണവുമായി ബന്ധപ്പെട്ട്  ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം ഗണേശനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ചോദ്യംചെയ്യാൻ ഇന്ന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുക. 

കോഴ വിവാദം ഉന്നയിച്ച ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് എം ഗണേഷുമായുള്ള ശബ്ദരേഖ പുറത്തുവിട്ടിരുന്നു. സികെ ജാനു തന്നെ വിളിച്ചിരുന്നെന്നും കാര്യങ്ങളെല്ലാം ശരിയാക്കിയെന്നും ഗണേഷ് പറയുന്നതും ശബ്ദരേഖയിലുണ്ട്. ബത്തേരിയിലെ തെര‍ഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ  എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ  പറയുന്നതിന്റെ ശബ്ദരേഖയും നേരത്തെ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios