ഹോം നഴ്സായി ജോലി ചെയ്യുന്ന യുവതിയെ പത്ത് കൊല്ലം മുമ്പ് കൊച്ചിയിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനദൃശ്യങ്ങൾ മൊബൈല്‍ ഫോണിൽ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത് വരെ പരാതി നല്‍കാതിരുന്നതെന്ന് യുവതി പറയുന്നു

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുള്ള(balachandrakumar) ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ഹൈടെക് സെൽ (hitech cell)അഡീഷണൽ എസ്.പി. ,എസ് ബിജുമോനാണ് കൊച്ചിയിൽ മൊഴി രേഖപ്പെടുത്തുക. ഇന്നലെ യുവതിയുടെ രഹസ്യമൊഴി മജിസ്ടേറ്റ് കോടതിയിൽ രേഖപ്പെടുത്തിയിരുന്നു. 

ഹോം നഴ്സായി ജോലി ചെയ്യുന്ന യുവതിയെ പത്ത് കൊല്ലം മുമ്പ് കൊച്ചിയിൽ വെച്ച് ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനദൃശ്യങ്ങൾ മൊബൈല്‍ ഫോണിൽ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത് വരെ പരാതി നല്‍കാതിരുന്നതെന്ന് യുവതി പറയുന്നു. ഇപ്പോള്‍ നടിയുടെ നീതിക്ക് വേണ്ടി ബാചന്ദ്രകുമാർ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായതെന്നാണ് യുവതി പറയുന്നത്.