Asianet News MalayalamAsianet News Malayalam

'ഭീകരാക്രമണ സാധ്യത ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ'; ഡിജിപി

അന്വേഷണത്തിന് പ്രത്യക സംഘത്തിന് രൂപം നൽകും. കുറ്റക്കാരെ കണ്ടെത്തുമെന്നും കർശന നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു. 

 possibility of a terrorist attack cannot be said at this stage Only after investigation DGP fvv
Author
First Published Oct 29, 2023, 1:07 PM IST

തിരുവനന്തപുരം: കളമശ്ശേരിയിലേത് ഐഇഡി(ഇംപ്രുവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആക്രമണമാണെന്ന് ഡിജിപി. മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയാണ്. അന്വേഷണത്തിന് പ്രത്യക സംഘത്തിന് രൂപം നൽകും. കുറ്റക്കാരെ കണ്ടെത്തുമെന്നും കർശന നടപടിയെടുക്കുമെന്നും ഡിജിപി ഷെയ്ഖ് ദർവേശ് സാഹെബ് പറഞ്ഞു. 

തെറ്റായ പ്രചാരണങ്ങൾ നടത്തരുത്. ഭീകരാക്രമണ സാധ്യത ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. ഇന്റലിജൻസ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികളോട് സംസാരിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു. വിഷയത്തിൽ ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിട്ടില്ല. 36 പേർ ചികിത്സയിൽ ഉണ്ടെന്നും ഡിജിപി വ്യക്തമാക്കി. 

അതേസമയം, കളമശ്ശേരിയിൽ ഒരാളുടെ മരണത്തില്‍ ഇടയാക്കിയ സ്ഫോടനം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ദില്ലിയിൽ നിന്ന് അഞ്ചംഗ സംഘം കൊച്ചിക്ക് പോകും. ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം. ഐഇഡിയുടെ (Improvised explosive divine) അവശിഷ്ടങ്ങൾ കണ്ടെത്തി. 

കളമശ്ശേരി സ്ഫോടനം: പൊട്ടിയത് ടിഫിന്‍ ബോക്സില്‍ വെച്ച ബോംബ്; അന്വേഷണം എൻഐഎ ഏറ്റെടുക്കും 

കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2400 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios