തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ കുടുംബം ഷോജോ ആത്മഹത്യ ചെയ്യില്ലെന്നുറപ്പിച്ചതോടെ സംഭവം വിവാദമാവുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തിരുന്നു. 

പാലക്കാട്: എക്സൈസ് വിഭാഗം കസ്റ്റഡിയിലെടുത്ത പ്രതിയുടെ മരണം തൂങ്ങിമരണം തന്നെയെന്ന് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയോടെയാണ് പാലക്കാട് എക്സൈസ് വിഭാഗം ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയിലെടുത്ത ഷോജോ ജോണ്‍ എന്നയാള്‍ ലോക്കപ്പിനുള്ളില്‍ മരിച്ചത്.

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ കുടുംബം ഷോജോ ആത്മഹത്യ ചെയ്യില്ലെന്നുറപ്പിച്ചതോടെ സംഭവം വിവാദമാവുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തിരുന്നു. 

എന്നാല്‍ ഷോജോയുടേത് തൂങ്ങിമരണം തന്നെയാണെന്ന പ്രാഥമിക നിഗമനമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. പോസ്റ്റുമോർട്ടത്തിൽ കണ്ടത് തൂങ്ങി മരണത്തിന്‍റെ ലക്ഷണങ്ങളെന്നും ശരീരത്തിൽ മറ്റ് മുറിപ്പാടുകളോ മർദ്ദനമേറ്റ പാടുകളോ ഇല്ലെന്നും, സിസിടിവി പരിശോധിച്ചതിലും മറ്റ് ദുരൂഹതകളില്ലെന്നും ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു. 

Also Read:- 'ഷാജിയെ മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു, എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo