എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ ചികിത്സാ ബ്ലോക്കിൽ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയത് മണിക്കൂറുകളോളം പ്രതിസന്ധി സൃഷ്ടിച്ചു. ജനറേറ്ററും പ്രവർത്തിക്കാതായതോടെ രോഗികളും ജീവനക്കാരും ദുരിതത്തിലായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രിയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങി. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമടക്കം പ്രതിസന്ധിയിലായി. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ആശുപത്രിയിലെ കാൻസർ ചികിത്സാ ബ്ലോക്കിലാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഈ ഘട്ടത്തിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതും പണിമുടക്കി. മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഒടുവിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചത്. എന്നാൽ വൈദ്യുതി വിച്ഛേദിക്കപ്പെടാനുള്ള കാരണം വ്യക്തമായിട്ടില്ല. രാത്രി ഒന്നരയോടെ പൂർണമായും വൈദ്യുതി പുനസ്ഥാപിച്ച് കാൻസർ ബ്ലോക്കിനെ പൂർവസ്ഥിതിയിലാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred