Asianet News MalayalamAsianet News Malayalam

സിപിഎമ്മിലും പവർ ഗ്രൂപ്പ്, കുറ്റവാളികൾക്ക് കുടപിടിക്കുന്നു, മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നു: സതീശൻ

മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണെന്നും സതീശൻ 

power group in cpim they protecting criminals of malayalam cinema says vd satheesan congress leader
Author
First Published Aug 30, 2024, 11:22 AM IST | Last Updated Aug 30, 2024, 11:27 AM IST

തിരുവനന്തപുരം : ബലാത്സംഗകേസിൽ പ്രതിയായ എംഎൽഎയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണെന്നും സതീശൻ തുറന്നടിച്ചു. 

ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്നം കൂടുതൽ വഷളാകാൻ ഇടയാക്കും. അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. മുകേഷ് എംഎൽഎയുടെ രാജിക്കായി പാർട്ടിയിലെ ആളുകൾ സമ്മർദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ല. 

'അജ്ഞാത വാസം' വെടിഞ്ഞ് മുകേഷ്; പ്രതിഷേധങ്ങൾക്കിടെ പൊലീസ് സുരക്ഷയോടെ തിരുവനന്തപുരത്തെ വീട് വിട്ടു

സാംസ്കാരിക മന്ത്രി സജി ചെറിയാൻ  എന്തൊക്കെയാണ് പറയുന്നത്? സ്ഥാനത്ത് തുടരാൻ പോലും മന്ത്രിക്ക് അർഹതയില്ല. മുകേഷ് രാജിവെക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് എംഎൽഎ ആയ എൽദോസ് കുന്നപ്പിള്ളിയുടെ കേസിൽ പാർട്ടി നിലപാടെടുത്തു.കോടതിയിൽ അനുകൂല നിലപാടുണ്ടായതു കൊണ്ടാണ് സംരക്ഷിച്ചതെന്നാണ് സതീശന്റെ വിശദീകരണം.   

ഹേമാ കമ്മിറ്റി റിപ്പോർട്ട് പകർപ്പുമായി മുൻ എംഎൽഎ സ്റ്റേഷനിൽ, കേസെടുക്കണമെന്ന് ആവശ്യം, പരാതി മടക്കി പൊലീസ്
 

 

Latest Videos
Follow Us:
Download App:
  • android
  • ios