Asianet News MalayalamAsianet News Malayalam

ഹേമാ കമ്മിറ്റി റിപ്പോർട്ട് പകർപ്പുമായി മുൻ എംഎൽഎ സ്റ്റേഷനിൽ, കേസെടുക്കണമെന്ന് ആവശ്യം, പരാതി മടക്കി പൊലീസ്

ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നും നിയമ നടപടികൾ സ്വീകരിക്കണമെന്നും മ്യൂസിയം പൊലീസിൽ നൽകിയ  പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Serious sexual offences, should take case based on Hema Committee report Joseph M Pudussery police Complaint
Author
First Published Aug 30, 2024, 10:01 AM IST | Last Updated Aug 30, 2024, 10:05 AM IST

തിരുവനന്തപുരം: മലയാളം സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ പരിശോധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി പരാതി നൽകി. ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നും നിയമ നടപടികൾ സ്വീകരിക്കണമെന്നും മ്യൂസിയം പൊലീസിൽ നൽകിയ  പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തൊഴിലടത്തിൽ സ്ത്രീകൾ അനുഭവിച്ച കുറ്റകൃത്യങ്ങൾ റിപ്പോർട്ടിലുണ്ട്, ഹേമ കമ്മിറ്റിയിൽ നിന്നും പൊലീസ് തെളിവുകൾ ശേഖരിക്കണം. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പും പരാതിയോടൊപ്പം ജോസഫ് എം പുതുശ്ശേരി നൽകിയിട്ടുണ്ട്.  എന്നാൽ ജോസഫ് എം പുതുശ്ശേരിയുടെ പരാതി സ്വീകരിക്കാതെ പൊലീസ് മടക്കി 

 

പിവി അൻവറിന്റെ വാദങ്ങൾ തെറ്റ്, എസ് പിയുടെ വസതിയിൽ നിന്നും മുറിച്ചത് അപകടഭീഷണിയായ മരക്കൊമ്പുകൾ, രേഖകൾ പുറത്ത്

 


 

Latest Videos
Follow Us:
Download App:
  • android
  • ios