Asianet News MalayalamAsianet News Malayalam

സിപിഎം കണ്ണൂ‍ര്‍ ജില്ലാ കമ്മിറ്റി ഓഫീസിൽ എം.വി.ജയരാജനുമായി ചര്‍ച്ച നടത്തി പ്രസീത അഴീക്കോട്

സിപിഎം ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത് കേസിൻ്റെ കാര്യം സംസാരിക്കാനല്ലെന്ന് പ്രസീത അഴീക്കോട് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് വന്നത്.

Praseetha azheekkod met MV Jayarajan
Author
Kannur, First Published Jul 17, 2021, 4:41 PM IST

കണ്ണൂർ: കെ.സുരേന്ദ്രനെതിരെ കോഴ ആരോപണം ഉന്നയിച്ച ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് പ്രസീത എം.വി.ജയരാജനെ കണ്ടത്.

പ്രസീതക്ക് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. അതേസമയം സിപിഎം ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത് കേസിൻ്റെ കാര്യം സംസാരിക്കാനല്ലെന്ന് പ്രസീത അഴീക്കോട് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് വന്നത്.

മന്ത്രിയെ കാണാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. മന്ത്രി എത്താൻ വൈകുമെന്നതിനാലാണ് ജില്ലാ സെക്രട്ടറിയെ കണ്ടത്. ജെആർപി എൻഡിഎയിൽ നിന്ന് പുറത്ത് വന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കളെ കാണുന്നതിൽ എന്താണ് തെറ്റെന്നും പ്രസീത ചോദിച്ചു. 

Follow Us:
Download App:
  • android
  • ios