Asianet News MalayalamAsianet News Malayalam

വാളയാര്‍: കുറ്റം ഏല്‍ക്കാന്‍ മകനെ പൊലീസ് നിര്‍ബന്ധിച്ചു, വെളിപ്പെടുത്തലുമായി പ്രവീണിന്‍റെ അമ്മ

"കേസില്‍  ചോദ്യംചെയ്യാൻ വിളിച്ച്  പൊലീസ് പ്രവീണിനെ ക്രൂരമായി മർദ്ദിച്ചു.  വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ  പേടി മൂലം  പ്രവീണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു."

praveens mother statement in walayar case
Author
Walayar, First Published Oct 28, 2019, 6:34 PM IST

വാളയാര്‍:  വാളയാര്‍ കേസില്‍  കുറ്റം ഏൽക്കാൻ പൊലീസ് പല തവണ മകനെ നിർബന്ധിച്ചിരുന്നതായി ആത്മഹത്യ ചെയ്ത പ്രവീണിന്‍റെ  അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയായിരുന്നു പ്രവീണ്‍.

Read Also: വാളയാര്‍ കേസ് കോടതിയില്‍ പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

മധു അടക്കമുള്ള പ്രതികളെ രക്ഷിക്കാൻ കുറ്റം ഏൽപ്പിക്കണമെന്ന് പ്രതികളുടെ  ബന്ധുക്കളും സുഹൃത്തുക്കളും നിർബന്ധിച്ചിരുന്നെന്നാണ് പ്രവീണിന്‍റെ അമ്മ പറഞ്ഞത്.  കാലക്രമത്തിൽ കേസിൽ നിന്ന് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പ്രവീണ്‍ ഇതിന് വഴങ്ങിയില്ല.

Read Also: വാളയാര്‍ സംഭവം: അപവാദം പ്രചരിപ്പിക്കുന്നവര്‍ക്കും പ്രതികള്‍ക്കും ഒരേ മാനസികാവസ്ഥയെന്ന് എംബി രാജേഷ്

കേസില്‍  ചോദ്യംചെയ്യാൻ വിളിച്ച്  പൊലീസ് പ്രവീണിനെ ക്രൂരമായി മർദ്ദിച്ചു. ശരീരത്തിലെ പാടുകൾ മകൻ പലതവണ കാണിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ  പേടി മൂലം  പ്രവീണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്ത ശേഷം പൊലീസ് ഒരു അന്വേഷണവും നടത്തിയില്ല. പൊലീസ് ആത്മഹത്യാക്കുറിപ്പ് കാണിക്കുന്നത് പോലും മൂന്നുമാസത്തിനുശേഷം ആണെന്നും  പ്രവീണിന്റെ  അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Read Also: വാളയാര്‍ കേസില്‍ നിന്ന് മാറ്റിയത് എന്തിനെന്നറിയില്ല: മുന്‍ സ്‍പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

Follow Us:
Download App:
  • android
  • ios