2955 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുകയെന്നും അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥികള്‍ക്ക് ആശംസം നേരുകയാണെന്നും സംസ്ഥാനത്താകെ 2955 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്.

രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളതെന്നും മാര്‍ച്ച് പത്തിന് പുതിയ പുസ്തകം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്ക് പുതുക്കിയ പാഠപുസ്തകം മെയ് മാസത്തില്‍ നല്‍കും. അവധിക്കാലങ്ങളില്‍ പഠനോത്സവം നടത്തും. ഇതിനായി നാലു കോടി വിദ്യാഭ്യാസ വകുപ്പ് വകയിരുത്തിയിട്ടുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഒരാഴ്ച മുമ്പേ ആശംസ,വൈറല്‍ ട്രോളായി, പോസ്റ്റ് മുക്കി സ്ഥാനാര്‍ത്ഥി
കോഴിക്കോട് എന്‍ഐടിയിൽ അധ്യാപകനുനേരെ ആക്രമണം, കത്തികൊണ്ട് കുത്തി, അക്രമിയെ പിടികൂടി പൊലീസ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews