'തങ്ങൾക്കെതിരെയുള്ള വാർത്തകൾ കുഴിച്ചുമൂടാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്.'

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ അതിക്രമം സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയന്റെ തുടർഭരണത്തിൽ മാധ്യമങ്ങളെ അടിച്ചമർത്താനാണ് സിപിഎം ശ്രമിക്കുന്നത്. തങ്ങൾക്കെതിരെയുള്ള വാർത്തകൾ കുഴിച്ചുമൂടാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്. സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ മുഴുവൻ അടിച്ചമർത്തുന്ന പിണറായിയുടെ ഫാസിസ്റ്റ് സമീപനത്തിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യം, ഭയപ്പെടുത്തി പിന്മാറ്റാൻ നീക്കം; വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല': സതീശൻ

YouTube video player