കണ്ണൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിൽ എത്തും. ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് സമ്മാനിക്കുന്നതിനായാണ് രാഷ്ട്രപതി എത്തുന്നത്.

വൈകിട്ട് നാലരക്ക് കണ്ണൂർ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ സ്വീകരിക്കും. തുടർന്ന് ഹെലിക്കോപ്റ്റർ മാർഗം ഏഴിമല നാവിക അക്കാദമിയിലെത്തും. നാളെ രാവിലെ 8 മണിക്കാണ് അവാർഡ് ദാന ചടങ്ങ്. നാവിക സേനാ കേഡറ്റുമാരുടെ പരേഡിനും രാഷ്ട്രപതി സാക്ഷ്യം വഹിക്കും. പതിനൊന്നേകാലോടെ ദില്ലിയിലേക്ക് മടങ്ങും.