ആഘോഷങ്ങൾക്ക് തെളിമയേകി ചെണ്ടമേളത്തോടെ പിന്നാലെ മാവേലിയെത്തി. വിപുലമായ ഓണം ഘോഷയാത്രയും സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി കൂട്ടായ്മയായ ബെംഗളൂരു പ്രസ്റ്റീജ് സണ്‍റൈസ് പാര്‍ക്ക് മലയാളി കൂട്ടായ്മ വിപുലമായ ഓണഘോഷം സംഘടിപ്പിച്ചു. ആര്‍പ്പോ 2022 എന്ന പേരിലായിരുന്നു ഓണാഘോഷ പരിപാടികൾ. ആഘോഷങ്ങളുടെ ഭാഗമായി മെഗാപൂക്കളം ഒരുക്കിയിരുന്നു. 

ആഘോഷങ്ങൾക്ക് തെളിമയേകി ചെണ്ടമേളത്തോടെ പിന്നാലെ മാവേലിയെത്തി. വിപുലമായ ഓണം ഘോഷയാത്രയും സംഘടിപ്പിച്ചു. ഘോഷയാത്രയിൽ കേരള സംസ്കാരത്തിൻ്റെ തനിമ വിളിച്ചോതി കഥകളിയടക്കം വിവിധ കലാരൂപങ്ങൾ അണിനിരന്നു. വനിതകളുടെ മെഗാ തിരുവാതിരയും സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മയിലെ അംഗങ്ങൾക്കായി ഓണസദ്യയും ഒരുക്കിയാണ് ആഘോഷങ്ങൾ അവസാനിച്ചത്. ചടങ്ങിൽ ചലച്ചിത്ര താരം ബേസിൽ പൗലോസ് അതിഥിയായി എത്തി.