ഇദ്ദേഹത്തിനൊപ്പം പളളിയിലുണ്ടായിരുന്ന ഇരുപത്തിരണ്ട്  പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒത്തുകൂടി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

കൊച്ചി: ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പളളിയിൽ ആദി കുർബാന ചടങ്ങ് നടത്തിയതിന് വൈദികൻ അറസ്റ്റിൽ. അങ്കമാലി പൂവത്തുശേരി സെന്‍റ് ജോസഫ് പളളിയിലാണ് സംഭവം. ഇടവക വികാരി കൂടിയായ ഫാദ‍ർ ജോ‍ർജ് പാലംതോട്ടത്തിലിനെതിരെയാണ് നടപടി. ഇദ്ദേഹത്തിനൊപ്പം പളളിയിലുണ്ടായിരുന്ന ഇരുപത്തിരണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒത്തുകൂടി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona