ചേർത്തല തണ്ണീർമുക്കം ഗുണ്ടുവളവിൽ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് ക്ഷേത്ര ശാന്തിക്കാരൻ മരിച്ചു. കല്ലറ അമ്പലത്തിലെ ശാന്തിക്കാരനായ വയലാർ സ്വദേശി ബിനീത് (42) ആണ് മരിച്ചത്. ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ചേർത്തല: തണ്ണീർമുക്കം ഗുണ്ടുവളവിൽ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ക്ഷേത്ര ശാന്തിക്കാരൻ മരിച്ചു. വയലാർ പഞ്ചായത്ത് നാലാം വാർഡിൽ പരേതനായ താരപ്പന്റെ മകൻ ബിനീത് (ശങ്കരൻ– 42) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കല്ലറ അമ്പലത്തിലെ ശാന്തിക്കാരനായ ബിനീത് തന്റെ സ്‌കൂട്ടറിൽ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഗുരുതരമായി പരിക്കേറ്റ ബിനീതിനെ ഉടൻ തന്നെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ബേബിഗിരിജയാണ് മാതാവ്. ഭാര്യ: പ്രീതി. മക്കൾ: അനഘ ലക്ഷ്മി, അപർണ്ണ ലക്ഷ്മി.