തൊടുപുഴ: പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയതിന് പ്രധാനമന്ത്രി അഭിനന്ദിച്ച തൊടുപുഴ സ്വദേശി വിനായകിന് സമ്മാനപ്രവാഹം. ചലച്ചിത്ര താരം ദുൽഖർ സൽമാൻ വിനായകിന് മൊബൈൽ ഫോൺ നൽകി. കൊച്ചിയിലെ ബിജെപി പ്രവർത്തകർ മുഖേനയാണ് ഫോൺ കൈമാറിയത്.

ഇടുക്കി എംപി ഡീൻ കുര്യാക്കോസ് വിനായകിന് വാച്ച് സമ്മാനിച്ചു. 98.6 ശതമാനം മാർക്കോടെ രാജ്യത്താകമാനമുള്ള 548 നവോദയ സ്കൂളുകളിൽ പട്ടിക ജാതി വിഭാഗത്തിൽ പ്ലസ്ടു കൊമേഴ്സ് പരീക്ഷയിൽ വിനായക് ഒന്നാംസ്ഥാനം നേടിയിരുന്നു.

മൻ കി ബാത്തിലായിരുന്നു വിനായക് എം മാലിലിന് മോദിയുടെ അപ്രതീക്ഷിത അഭിനന്ദനം ലഭിച്ചത്. രാജ്യത്താകമാനമുള്ള 548 നവോദയ സ്കൂളുകളിൽ പട്ടിക ജാതി വിഭാഗത്തിൽ പ്ലസ്ടു കൊമേഴ്സ് പരീക്ഷയിൽ വിനായക് എം മാലിൽ 98.6% മാർക്കോടെ ഒന്നാം സ്ഥാനക്കാരനായി. 

എറണാകുളം നേര്യമംഗലത്തെ ജവഹർ നവോദയ സ്കൂളിലായിരുന്നു വിനായകിന്‍റെ പഠനം. പ്രധാനമന്ത്രിയുടെ പക്കല്‍ നിന്ന് അഭിനന്ദനം ലഭിക്കുമെന്ന് പ്രതീക്ഷിരുന്നില്ലെന്ന് വിനായക് പ്രതികരിച്ചിരുന്നു.  കൂലിപ്പണിക്കാരനായ മനോജിന്റെയു തങ്കയുടെയും മകനാണ് വിനായക്. സിവില്‍ സര്‍വ്വീസ് സ്വപ്നങ്ങളുള്ള വിനായകിന് ബികോമിന് ദില്ലി സർവകലാശാലയിൽ ചേരാനാണ് ആഗ്രഹം.