കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ കിട്ടിയ ആളാണ് ഗിരീഷ് കുമാര്‍

പത്തനംതിട്ട: പരോളിലിറങ്ങിയ തടവുകാരൻ തൂങ്ങിമരിച്ചു. വലംചുഴി സ്വദേശി ഗിരീഷ്കുമാർ ആണ് മരിച്ചത് (Prisoner who is out on parole committed suicide). പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ ആയിരുന്ന ഗിരീഷ് കുമാര്‍ പരോൾ പൂർത്തിയാക്കി ഇന്നലെ ജയിലിലേക്ക് മടങ്ങേണ്ട ആളായിരുന്നു. കൊവിഡ് സാഹചര്യം പ്രമാണിച്ച് തടവുകാര്‍ക്ക് നൽകിയ ഇളവിൽ ജനുവരി 12 മുതൽ ഇയാൾ പരോളിലായിരുന്നു. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ കിട്ടിയ ആളാണ് ഗിരീഷ് കുമാര്‍