പേരാവൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ ഇടിച്ചു. പരിക്കേറ്റ 15 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പിൽ സ്വകാര്യ ബസ് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിൽ ഇടിച്ച് അപകടം. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 15 .യാത്രക്കാരെ കൂത്തുപറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് കൂത്തുപറമ്പിൽ അപകടമുണ്ടായത്.

പേരാവൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തുണ്ടായിരുന്നവര്‍ക്കാണ് കൂടുതൽ പരിക്കേറ്റത്. അപകടം നടന്ന ഉടനെ ബസിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ ബസിന്‍റെയും ടൂറിസ്റ്റ് ബസിന്‍റെയും മുൻഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.

സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിക്കാൻ അനുമതി; നിര്‍ണായക നീക്കവുമായി സർക്കാർ, കരട് ബില്ലിന് അംഗീകാരം

Asianet News Live | Ratan Tata | Thiruvonam Bumper winner | Malayalam News Live | Asianet News