തൃശ്ശൂര്‍: കോഴിക്കോട് - തൃശ്ശൂര്‍ റൂട്ടിൽ സ്വകാര്യ ബസ്സുകള്‍ മിന്നൽ പണിമുടക്ക് നടത്തുന്നു. ദേശീയപാതയില്‍ കോട്ടയ്ക്കലിന് സമീപമാണ് ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്. പുത്തനത്താണിക്ക് സമീപം ചുങ്കത്ത് വച്ച് സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ബസ് ജീവനക്കാര്‍ മിന്നല്‍ സമരം ആരംഭിച്ചത്.