ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
കൊച്ചി: ഓക്സിജൻ വില വർധനക്കെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ദുരന്ത നിവാരണ നിയമപ്രകാരം കൊവിഡ് ചികിത്സയ്ക്ക് സർക്കാർ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഓക്സിജൻ നിർമാതാക്കൾ വില വർധിപ്പിക്കുന്നത് തിരിച്ചടിയാണെന്നാണ് മാനേജ്മെന്‍റുകളുടെ വാദം. ഈ കാര്യത്തിൽ കോടതി ഇടപെട്ട് വിലവർധനവ് നിർണ്ണയിക്കണമെന്നും മാനേജ്മെന്‍റുകൾ ആവശ്യപ്പെട്ടു.
Add Asianetnews as a Preferred Source

