പ്രിയങ്ക ഗാന്ധി എംപി നാളെ വയനാട്ടിലെത്തും.
ദില്ലി: പ്രിയങ്ക ഗാന്ധി എംപി നാളെ വയനാട്ടിലെത്തും. വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിക്കും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെയും കാണും. നാളെ ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പ്രിയങ്ക ഗാന്ധി ബത്തേരിയിലെ വിജയന്റെ വീട്ടിലെത്തുക.

