Asianet News MalayalamAsianet News Malayalam

തരൂ‍ർ പങ്കെടുക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവ് ഇന്ന്, ഓൺലൈനായി സുധാകരനും സതീശനും പങ്കെടുക്കും

പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ആലോചിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു

professional congress conclave today
Author
First Published Nov 27, 2022, 6:33 AM IST

കൊച്ചി : കോൺഗ്രസിലെ ഒരു വിഭാഗം സംഘടിപ്പിക്കുന്ന പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതിനെച്ചൊല്ലിയുളള വിവാദം തുടരുന്നതിനിടെ, ശശി തരൂർ ദേശീയ അധ്യക്ഷനായ സംഘടനയുടെ ഏകദിന സമ്മേളനം ഇന്ന് കൊച്ചിയിൽ.

 

കെ പി സിസി അധ്യക്ഷൻ കെ സുധാകരനേയും പ്രതിപക്ഷ നേതാവ് വി‍ഡി സതീശനേയും പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് തരൂരിനൊപ്പം വേദി പങ്കിടാൻ ക്ഷണിച്ചിട്ടുണ്ട്. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ആലോചിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. രാവിലത്തെ ഉദ്ഘാടന യോഗത്തിൽ ഓൺലൈനായി പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈകിട്ട് 5നുളള സമാപന സെഷനിലാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ എത്തുന്നത്.

 

വേദിയിലെത്തില്ല; പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ കോണ്‍ക്ലേവില്‍ സുധാകരന് ഓൺലൈനായി പങ്കെടുക്കും

Follow Us:
Download App:
  • android
  • ios