ദീപക്, മിഥുൻ എന്നിവര്‍ക്കാണ് ദേഹസ്വസ്ഥം അനുഭവപ്പെട്ടത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിശയന പ്രധിക്ഷണ സമരം തുടരുകയാണ്. 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സിവിൽ പൊലീസ് ഓഫീസര്‍ (സിപിഒ) റാങ്ക് ഹോൾഡേഴ്സിന്റെ ശയനപ്രദക്ഷിണ സമരം. സമരത്തിനിടെ രണ്ട് റാങ്ക് ഹോൾഡർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ദീപക്, മിഥുൻ എന്നിവര്‍ക്കാണ് ദേഹസ്വസ്ഥം അനുഭവപ്പെട്ടത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ശയന പ്രദക്ഷിണ സമരം തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുകയാണ്. എൽജിഎസ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുമായി സർക്കാർ നടത്തിയ ആദ്യഘട്ട ചർച്ച വിജയം കണ്ടില്ല. പ്രശ്നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റേയും പ്രസിഡന്റ് സതീശന്റേയും അധ്യക്ഷതയിലായിരുന്നു ഇന്നലെ രാത്രിയിലെ ചർച്ച. 

ഡിവൈഎഫ്ഐ ചര്‍ച്ച പരാജയം; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരുമെന്ന് പിഎസ്‌സി ഉദ്യോഗാർത്ഥികള്‍