കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ ഇടുക്കിയിൽ പ്രതിഷേധ പ്രകടനം നടത്തിയ ഏഴിൽ രണ്ട് പേരാണ് കീഴടങ്ങിയത്; യുഎപിഎ അടക്കം ചുമത്തി കേസെടുത്തതിൽ അഞ്ചു പേർ ഒളിവിൽ 

ഇടുക്കി: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ ഇടുക്കി ബാലൻപിള്ള സിറ്റിയിൽ പ്രകടനം നടത്തിയവരിൽ രണ്ടു പേർ കീഴടങ്ങി. രാമക്കൽമേട് ഇടത്തറമുക്ക് ഓണമ്പള്ളിൽ ഷെമീർ, ബാലൻ പിള്ള സിറ്റി വടക്കേത്താഴെ അമീർഷാ വി.എസ്. എന്നിവരാണ് കട്ടപ്പന ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങിയത്. സംഭവത്തിൽ ഏഴു പേർക്കെതിരെയാണ് യുഎപിഎ അടക്കം ചുമത്തി കേസെടുത്തത്. ശേഷിച്ച അഞ്ചു പേർ ഒളിവിലാണ്. സെപറ്റംബർ 28 ന് രാവിലെ ആയിരുന്നു സംഭവം. കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെയായിരുന്നു ഇടുക്കിയിലെ പ്രതിഷേധം.