പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുത്; ഹൈക്കോടതി
പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് സിബിൽ സ്‌കോർ കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതിയിൽ സമർപ്പിച്ച ഒരുകൂട്ടം ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കൊച്ചി: പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്നു ഹൈക്കോടതി. സപ്ലൈകോയും ബാങ്കും തമ്മിലാണ് വായ്പ കരാർ ഉണ്ടാക്കിയിരിക്കുന്നത്. സപ്ലൈകോയാണ് ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത്. പിന്നെ എങ്ങനെയാണ് കർഷകർ ലോൺ എടുക്കുന്നവർ ആകുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് സിബിൽ സ്‌കോർ കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതിയിൽ സമർപ്പിച്ച ഒരുകൂട്ടം ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
നെല്ല് സംഭരണ പദ്ധതി പ്രകാരം സർക്കാരിനു നെല്ല് വിൽക്കുന്ന കർഷകരെ ഒരു തരത്തിലും വായ്പക്കാരായി ബാങ്കുകൾ കരുതരുതെന്നും ആരാണ് വായ്പക്കാരൻ എന്നത് സപ്ലൈക്കോ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുതി റിപ്പോർട്ട് നൽകാൻ സപ്ലൈകോയ്ക്ക് കോടതി നിർദേശം നൽകി.
പിരിച്ചുവിട്ടു, പിന്നാലെ ഫ്ലിപ്‍കാർട്ട് ഓഫീസിലെത്തി കളിത്തോക്ക് കാണിച്ച് കവർന്നത് 21 ലക്ഷം..!
https://www.youtube.com/watch?v=Ko18SgceYX8