Asianet News MalayalamAsianet News Malayalam

ഗവര്‍ണറെ അറിയിക്കണമായിരുന്നു; സര്‍ക്കാരിന് പറ്റിയത് ഗുരുതര വീഴ്ചയെന്ന് പിഎസ് ശ്രീധരൻപിള്ള

സംസ്ഥാനത്ത് നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. എല്ലാം വിവാദമാക്കുന്നത് മലയാളികൾക്ക് ഗുണം ചെയ്യില്ലെന്നും പിഎസ് ശ്രീധരൻ പിള്ള 

ps sreedharan pillai reaction on kerala government governor controversy
Author
Kozhikode, First Published Jan 18, 2020, 10:34 AM IST

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണമായിരുന്നു എന്ന് പിഎസ് ശ്രീധരൻ പിള്ള. സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര ചട്ടലംഘനമാണ്. ഗവര്‍ണര്‍ വിവാദങ്ങളുണ്ടാക്കുന്നു എന്ന മട്ടിൽ ഉയരുന്ന വിമര്‍ശനങ്ങൾ ശരിയല്ലെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

 സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. എന്തും ഏതും വിവാദമാക്കുന്നത് മലയാളികൾക്ക് ഗുണം ചെയ്യില്ല. സംസ്ഥാന സർക്കാറും യുഡിഎഫ് മാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത്. 

ഗവർണർ വേണ്ടെന്ന ചില രാഷ്ട്രീയ പാർട്ടികളുടെ നിർദ്ദേശം  ഭരണഘടനാ വിരുദ്ധമാണ്. കാലങ്ങൾക്കു മുൻപേ തന്നെ ഈ ആവശ്യം രാജ്യം തള്ളിയതാണെന്നും ശ്രീധരൻ പിള്ള കോഴിക്കോട്ട് അഭിപ്രായപ്പെട്ടു. 

Follow Us:
Download App:
  • android
  • ios