Asianet News MalayalamAsianet News Malayalam

എറണാകുളം ബിജെപിയിൽ അച്ചടക്ക നടപടി: 15 പേരെ പുറത്താക്കി, 34 പേരെ നേതൃസ്ഥാനത്ത് നിന്നും നീക്കി

പറവൂർ. തൃപ്പൂണിത്തുറ, പിറവം, വൈപ്പിൻ എന്നീ നിയോജക മണ്ഡലങ്ങളിലാണിത്.  ഏഴു നിയോജക മണ്ഡലങ്ങളിലായി 34 പേരെ നേതൃപദവികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. 

punishment action in ernakulam BJP
Author
Kochi, First Published Jan 18, 2021, 11:49 PM IST

കൊച്ചി: എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി. തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത പ്രവർത്തനം നടത്തിയവർക്കും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കുമെതിരെയാണ് ജില്ലാ കമ്മിറ്റി നടപടി എടുത്തത്. നാലു നിയോജകമണ്ഡലങ്ങളിലെ 15 പേരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. 

പറവൂർ. തൃപ്പൂണിത്തുറ, പിറവം, വൈപ്പിൻ എന്നീ നിയോജക മണ്ഡലങ്ങളിലാണിത്.  ഏഴു നിയോജക മണ്ഡലങ്ങളിലായി 34 പേരെ നേതൃപദവികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ഇത്രയധികം പേര്‍ക്കെതിരെ നടപടി ആദ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേർന്ന ബിജെപി പിറവം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ കഴിഞ്ഞ ദിവസം കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന് നേതൃത്വ നൽകിയവർക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios