കോട്ടയം: ചങ്ങനാശേരിയിലെ പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായ തുടര്‍ മരണങ്ങള്‍ ഒരേ രീതിയിലുള്ളതായിരുന്നുവെന്ന് ഡിഎംഒ. ഇത് പകര്‍ച്ചവ്യാധികൊണ്ടല്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"കഴിഞ്ഞ ദിവസം രാത്രി പെട്ടെന്ന് ഇവ‍ര്‍ക്ക് ക്ഷീണം ബാധിച്ചുവെന്നാണ് നമുക്ക് ലഭിച്ച വിവരം. പ്രഷര്‍ താഴ്ന്നു. ഇതേ തുടര്‍ന്നാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് പേരുടെയും മരണം ഒരേ രീതിയിലാണ് എന്നാണ് നമുക്ക് ലഭിച്ച വിവരം. ഇവര്‍ മയോകാര്‍ഡിയാക് കണ്ടീഷനിലേക്ക് പോയി മരണം സംഭവിച്ചുവെന്നാണ് മനസിലായത്."

"സംഭവത്തില്‍ വിശദമായ പരിശോധന നടത്തി. എച്ച്1എൻ1 , കൊവിഡ്19 തുടങ്ങിയ പകര്‍ച്ച വ്യാധികളല്ല മരണ കാരണമെന്ന് മനസിലായി. എന്തെങ്കിലും വിഷാംശം ഉള്ളില്‍ കടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അതിനായി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അശാസ്ത്രീയമാണെന്ന് പറയാന്‍ സാധിക്കില്ല. എംബിബിഎസ് കഴിഞ്ഞ ഡോക്ടര്‍മാരാണ് അവിടെയുള്ളത്. രണ്ട് പേര്‍ സൈക്യാട്രിസ്റ്റാണ്. ഒരു ജൂനിയര്‍ ഡോക്ടറും അവിടെയുണ്ട്."

"ചികിത്സയുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ച ഇതുവരെ കണ്ടിട്ടില്ല. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ മറ്റെന്തെങ്കിലും കാര്യം വ്യക്തമാകൂ. ആദ്യം ഒരാൾ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിള്‍ കൊണ്ടുപോയി. അവിടെയെത്തും മുൻപ് മരിച്ചു. ന്യുമോണിയ ആണോയെന്ന് പരിശോധിച്ചു. അതല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. രണ്ടാമത്തെ രോഗിയെ പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ സാധിച്ചില്ല. മൂന്നാമത്തെ രോഗിയെ കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. പരിശോധനാ ഫലം കാത്തിരിക്കുകയാണ്." വിഷാംശമാണോ, എന്തെങ്കിലും മരുന്നിന്റെ പ്രശ്നമാണോയെന്ന് വിശദമായ പരിശോധനയിലേ മനസിലാകൂവെന്നും ജേക്കബ് വര്‍ഗീസ് പറഞ്ഞു.

മൂന്ന് ദിവസം മുന്‍പാണ് ചങ്ങനാശേരിയിലെ തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒൻപത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍, തിരുവല്ല പുഷ്പഗിരി ആശുപത്രി, തിരുവല്ലയിലെ തന്നെ മറ്റൊരു ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരിൽ രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലും ഒരാള്‍ ഇന്ന് രാവിലെയും മരിച്ചു.
ന്നും അറിയാന്‍ സാധിച്ചില്ല. അതിനിടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ദ്ധ സംഘം പരിശോധന നടത്താന്‍ എത്തിയതോടെ പരിഭ്രാന്തി വര്‍ധിച്ചു.